ഒറ്റ നോട്ടത്തില്‍
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിൽ ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്തായാണ് ഈ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തെക്കുവശത്ത് കൊല്ലം ജില്ലയും കിഴക്ക് വശത്ത് പത്തനംതിട്ട ജില്ലയും അതിരുകളാണ്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായ ചാരുംമൂട്ടിൽ കൂടി കടന്നുപോകുന്ന കായംകുളം-പുനലൂര്‍ സംസ്ഥാന പാതയിൽ നാലുകിലോമീറ്റർ മുതൽ 22 കിലോമീറ്റര്‍ വരെയുളള റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ഈ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഭരണിക്കാവ്, ചുനക്കര, നൂറനാട്, പാലമേല്‍, മാവേലിക്കര-താമരക്കുളം, വളളികുന്നം എന്നീ ഗ്രാമപഞ്ചായത്തുകൾ ഭരണിക്കാവ് ബ്ലോക്കിന്റെ പരിധിയിൽ വരുന്നു. ഭരണിക്കാവ്, കറ്റാനം, നൂറനാട്, വളളികുന്നം, ചുനക്കര, പാലമേല്‍ എന്നീ 7 റവന്യൂ വില്ലേജുകളും 116 ഗ്രാമപഞ്ചായത്ത് വാർഡുകളും നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം എന്നീ 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഈ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ കായംകുളം, മാവേലിക്കര അസംബ്ലി നിയോജക മണ്ഡലങ്ങളുടേയും മാവേലിക്കര, ആലപ്പുഴ പാര്‍ലമെന്‍റ് നിയോജക മണ്ഡലങ്ങളുടേയും ഭാഗമാണ് ഈ ബ്ലോക്ക് പഞ്ചായത്ത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന വിവരങ്ങള്‍
1. ബ്ലോക്ക് പഞ്ചായത്ത് : ഭരണിക്കാവ്
2. താലൂക്ക് : മാവേലിക്കര
3. വില്ലേജുകള്‍ : ഭരണിക്കാവ്, കറ്റാനം, ചുനക്കര, നൂറനാട്
4. ഗ്രാമപഞ്ചായത്തുകള്‍ : ഭരണിക്കാവ്, ചുനക്കര, നൂറനാട്, പാലമേല്‍
മാവേലിക്കര-താമരക്കുളം, വളളികുന്നം
5. ജില്ല : ആലപ്പുഴ
6. അതിരുകള്‍ : വടക്ക് - മാവേലിക്കര ബ്ലോക്ക്
കിഴക്ക് - പന്തളംമുനിസിപ്പാലിറ്റി,
പറക്കോട് ബ്ലോക്ക്
തെക്ക്-ശാസ്താകോട്ട ബ്ലോക്ക്
പടിഞ്ഞാറ്- മുതുകുളം ബ്ലോക്ക്
7. ജനസംഖ്യ (2011 സെന്‍സസ് പ്രകാരം)
പുരുഷന്‍മാർ : 93417
സ്ത്രീകള്‍ : 107838
ആകെ : 201255
8. പട്ടികജാതി ജനസംഖ്യ
പുരുഷന്‍മാർ : 13365
സ്ത്രീകൾ : 14361
ആകെ : 27726
9. പട്ടികവര്‍ഗ്ഗം
പുരുഷന്‍മാര്‍ : 19
സ്ത്രീകള്‍ : 18
ആകെ : 37
10. വിസ്തൃതി : 6729 സ്വ. കി. മീറ്റർ