സംസ്ഥാന സർക്കാർ
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന പ്രധാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്. ഭരണിക്കാവ്, ചുനക്കര, നൂറനാട്, പാലമേൽ, മാവേലിക്കര-താമരക്കുളം, വള്ളികുന്നം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ ബ്ലോക്ക് പഞ്ചായത്ത്, പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. കാർഷിക വികസനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ-ശിശു ക്ഷേമം, സാമൂഹ്യ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ജനകീയ പങ്കാളിത്തവും സുസ്ഥിര വികസന കാഴ്ചപ്പാടും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, പ്രദേശവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് സുപ്രധാനമായ സംഭാവനകൾ നൽകിവരുന്നു.
അനു.സി
പ്രസിഡൻ്റ്
സിബി വർഗീസ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സ്വപ്ന സുരേഷ്
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
എസ് രാമകൃഷ്ണൻ
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രോഹിണി ഡി
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
അജയകുമാർ സി വി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിൽ ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്തായാണ് ഈ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തെക്കുവശത്ത് കൊല്ലം ജില്ലയും കിഴക്ക് വശത്ത് പത്തനംതിട്ട ജില്ലയും അതിരുകളാണ്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായ ചാരുംമൂട്ടിൽ കൂടി കടന്നുപോകുന്ന കായംകുളം-പുനലൂര്‍ സംസ്ഥാന പാതയിൽ നാലുകിലോമീറ്റർ മുതൽ 22 കിലോമീറ്റര്‍ വരെയുളള റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ഈ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഭരണിക്കാവ്, ചുനക്കര, നൂറനാട്, പാലമേല്‍, മാവേലിക്കര-താമരക്കുളം, വളളികുന്നം എന്നീ ഗ്രാമപഞ്ചായത്തുകൾ ഭരണിക്കാവ് ബ്ലോക്കിന്റെ പരിധിയിൽ വരുന്നു. ഭരണിക്കാവ്, കറ്റാനം, നൂറനാട്, വളളികുന്നം, ചുനക്കര, പാലമേല്‍ എന്നീ 7 റവന്യൂ വില്ലേജുകളും 116 ഗ്രാമപഞ്ചായത്ത് വാർഡുകളും നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം എന്നീ 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഈ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ കായംകുളം, മാവേലിക്കര അസംബ്ലി നിയോജക മണ്ഡലങ്ങളുടേയും മാവേലിക്കര, ആലപ്പുഴ പാര്‍ലമെന്റ്...